രാഹു(ല)കാലത്തെ പാതകവാചകങ്ങള്

കഴുതകളില്‍ കഴുതകളായ ഭാരതീയ
പ്രജകളേ..... നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ക്കായി ഒരു രക്ഷകന് ജനപഥത്തില്‍
ജനിച്ചിരിക്കുന്നു. നിങ്ങളവനെ രാഹുലകുമാരന് എന്നു വിളിക്കണം. വായില്‍
സ്വര്‍ണക്കരണ്ടിയുമായി, അംഗരക്ഷകരുടെ തോക്കിന് കുഴലില്‍ ജനപഥങ്ങളില്‍ നിന്നകന്ന്
അവന് ജീവിക്കും. റോമാക്കാരിയായ അമ്മയുടെ സാരിത്തുന്പില്‍ പിടിച്ച് നിങ്ങളെ
ഭരിപ്പാന്‍ അവന് ഒരുനാള്‍ വരും. അവന്റെ ജല്പ്പനങ്ങള് മണ്ടത്തരങ്ങളാകാം... പക്ഷേ
പ്രജകള്‍ക്ക് അത് വേദവാക്യമാകണം. അവനു വഴിയൊരുക്കാന്‍ എണ്ണക്കാരന്‍ വീരപ്പമൂപ്പന്
സകലമാന ജനതയ്ക്കുമായി പ്രതിവര്‍ഷം നാലു റാത്തല് അധികപാചകവാതകം
അനുവദിച്ചിച്ചിരിക്കുന്നു. ആഹ്ലാദിപ്പിന്‍, സന്തോഷിപ്പിന്, സ്തുതിപ്പിന്
രാഹുലകുമാരന്റെ പ്രജാവാല്സല്യത്തെ. പ്രജകളില്‍ നിന്ന് കവര്‍ന്നെടുക്കപ്പെട്ട
ധാന്യത്തിലെ ഈ ഒരുപിടി കൊണ്ട് വിശപ്പടക്കുവിന്. എന്നിട്ട് രാഹുലകുമാരന്
സ്തുതിപാടുവിന്‍. സകലമാനജനങ്ങളുടെയും കണ്ണീരു കണ്ടലിയാത്ത എണ്ണക്കാരന്‍
വീരപ്പമൂപ്പന് രാഹുലകുമാരന്റെ അരുളപ്പാടനുസരിച്ചാണത്രേ നാലു റാത്തല് നല്കുന്നതു
പോലും. ആധാരവും അടിയാധാരവും ഇല്ലാത്ത സകലമാന പ്രജകള്‍ക്കും ഇനി പാചകവാതകത്തില്‍
കഞ്ഞിവച്ചു മോന്താം.... എന്തേ രാഹുലകുമാരന് ഈ അരുളപ്പാട് നേരത്തെ തോന്നിയില്ലെന്ന്
ദേശത്തെ ദോഷൈദൃക്കുകള് ചോദിച്ചേക്കാം. അവരോടു പറയുക ഞങ്ങളുടെ കുമാരന് രാജ്യത്തെ
തീവണ്ടി പോലെയാണെന്ന്. ഒരുനാളും നേരത്തിനെത്തില്ല. കാലത്തിനു പിറകേ മാത്രമേ
കുതിക്കൂ..... ഇനിയും അരുളപ്പാടുകളുണ്ടാകും... ഔദാര്യങ്ങളുണ്ടാകും... പുച്ഛരാസായനം
മോന്തി പതിനെട്ട് അക്ഷൗഹിണിപ്പടയുമായെി മോടിയോടെത്തുന്ന താമരത്തന്പുരാന്റെ
സേനയ്ക്കു മുന്പില് രാഹുലസൈന്യം തോറ്റോടിയില്ലെങ്കില്... കാത്തിരിക്കാം
മഹാഭാരതയുദ്ധത്തിനായി....
3 comments:
കൊള്ളാം.. ഈ രീതിയിലുള്ള സാമൂഹിക വിമര്‍ശനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു...
നന്നായിട്ടുണ്ട്.
തുടർന്നും എഴുതുക
Post a Comment