Monday, May 26, 2008
കൂപന്‍ കണ്ട ട്വന്‍റി 20
അഖിലഭാരത ഭ്രാന്തന്‍ കളി നിയന്ത്രണ സമിതിയുടെ ഖജനാവിലെ പണം പുട്ടടിക്കാന്‍ പുകയിലക്കച്ചവടക്കാരന്‍ തുടങ്ങി വെച്ച വ്യാപാരമേള പരിസമാപ്തിയോടടുക്കുന്നു. കുടിപ്പിച്ചും കുപ്പിയിലിറക്കിയും നടിച്ചും നാണം കെടുത്തിയുമെല്ലാം പലരുമുണ്ടാക്കിയ മുതലെല്ലാം ഒരുപ്പോക്കുപോയി. പട്ടിണിപ്പാവങ്ങളായി തുടങ്ങിയ രാജസ്ഥാനിലെ സാമന്തരാജാക്കന്‍മാര്‍ യുദ്ധം ജയിക്കുന്ന കാഴ്ചയിലേക്കാണ് ഈ കായികവ്യാപാരമേള നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. അടിയും ഇടിയും തടയുമെല്ലാമായി അരങ്ങ് കൊഴുപ്പിച്ച ഈ ഭ്രാന്തന്‍ വ്യാപാരമേള കരയ്ക്കിരുന്ന് കളികണ്ടവനെ വിഡ്ഢിക്കുശ്മാണ്ടങ്ങളാക്കിയ പൂരക്കച്ചവടമായെങ്കിലും, മാര്‍വാഡിയുടെയും പാഠാണികളുടെയുമെല്ലാം പാതി മലയാളിത്തത്തിലഭിമാനിക്കുന്ന മലയാളിക്കു ചിലത് തന്നു. കളത്തിലും പുറത്തും അശാന്തനായ മലയാളിയെ കലിമൂത്ത സര്‍ദാര്‍ജിപ്പയ്യന്‍ നന്നായൊന്നു തേന്പി. മോങ്ങാനിരുന്നവന്‍റെ തലയില്‍ തേങ്ങാ വീണാലും വേണ്ടില്ലാരുന്നു. ഇത് അതിലപ്പുറമായി. മലയാളിപ്പയ്യന്‍ മോങ്ങി. മനോഹരമായി. ഉണ്ണിയുടെ അമ്മയും മോങി, അമ്മയുടെ ചാത്തന്‍മാരും മോങ്ങി. അഖിലലോക ഭ്രാന്തന്‍ കളിയാസ്വദകരല്ലാം അതുകണ്ടു. ആസ്വദിച്ചു. ആശ്വസിച്ചു. ഇല്ലോളം വൈകിയാണേലും ഉണ്ണിക്ക് കിട്ടിയല്ലോ.. സമാധാനം. അങ്ങനെ അടിച്ച സര്‍ദാര്‍ജിക്ക് പോയത് കോടികളാണേല്‍ കെടച്ചത് മൊത്തം ഉണ്ണിക്ക്. എന്നാലും അഖിലഭാരത ഭ്രാന്തന്‍കളി നിയന്ത്രണ സമിതിയില്‍ കൃഷിയിറക്കുന്ന മന്ത്രി പുംഗവന്‍ പവറെല്ലാമെടുത്തു ഉണ്ണിയെ കണ്ണുരുട്ടി പേടിപ്പിച്ചത്രേ. എന്തായാലും അതോടെ ഉണ്ണി നന്നായി. അല്ലേലും അടികിട്ടിയാലാരും നന്നാവും. അടിയുടെ രുചിയറിഞ്ഞ ഉണ്ണി, പിന്നെ തുണിക്കച്ചവടക്കാരന്‍ മുതലാളിയുടെ തല്ലു പേടിച്ചാണോ എന്നറിയില്ല. ലവന്‍ കളിച്ചു. ലങ്ങട് അര്‍മാദിച്ച് തന്നെ. ദാണ്ടെ കിടക്കണു കുറ്റി പതിനെട്ടെണ്ണം. അടിയുടെ ഒരു കൊണമേ. ഗുണപാഠം അടി കൊണ്ടാ നന്നാവാത്ത മലയാളിയില്ല... ഇല്ലോളം വൈകിയാലും കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.
Labels:
sports
Subscribe to:
Post Comments (Atom)
No comments:
Post a Comment