ബൂലോഗരേ നിങ്ങളറിഞ്ഞോ ഈ ലോകത്ത് പുതിയൊരു സ്വര്‍ഗം പിറവിടെയുത്തിരിക്കുന്നു. പൂരത്തിന്‍റെയും പുലികളിയുടെയും ദേശമായ തൃശിവപേരൂരില്‍ നിന്നും ഏതാനും നാഴിക മാത്രമകലെ വിയ്യൂരില്‍. പൊലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കാമെന്ന് മലയാളിയെ പഠിപ്പിച്ച നമ്മുടെ ആഭ്യന്തരന്‍ സാക്ഷാല്‍ കോടിയേരി നാട്ടിലെ ബാലേട്ടനാണ് പുതിയ സ്വര്‍ഗത്തിന്റെ സൃഷ്ടാവ്. പക്ഷേ ഈ സ്വര്‍ഗത്തില്‍ ഓടിയങ്ങ് കയറാമെന്ന് കരുതുന്നവന്‍ വിഢ്ഡിയാനായിരിക്കും. കൂപന്‍ എന്നാലും ചില വഴികള്‍ കണ്ടെത്തി ഈ അഭിനവ സ്വര്‍ഗത്തിലേക്ക്.
സ്വര്‍ഗ കാംക്ഷികള്‍ ആദ്യം തന്നെ മാവേലിനാട്ടിലെ വല്യേട്ടന്‍ വിപ്ലവപാര്‍ട്ടിയില്‍ അണിചേരണം. എന്നിട്ട് തരാതരം പോലെ താമരപ്പാര്‍ട്ടിയുടെയോ, കൈപ്പത്തി പാര്‍ട്ടിയുടെയോ ആരുടെയെങ്കിലുമൊക്കെ എന്തെങ്കിലും വിപ്ലവ ചിഹ്നമായ അരിവാള്‍ കൊണ്ട് അരിഞ്ഞെടുക്കണം പോലും (തരാതരം പോലെ വടിവാളും കൊടുവാളും ഉപയോഗിക്കാം) അങ്ങനെ ഈ സ്വര്‍ഗത്തിലെത്താം. എത്തിയാലോ പഞ്ചനക്ഷത്ര ഭക്ഷണം. സുഖനിദ്ര, സമ്പൂര്‍ണ വിശ്രമം. പിന്നെ പാട്ടിന് പാട്ട്, ആട്ടത്തിന് ആട്ടം. (പാട്ടിന് ബൂര്‍ഷ്വാ കുത്തകമുതലാളിമാരുടെ എഫ് എം റേഡിയോ തന്നെയാണുള്ളത്.) ചാട്ടത്തിന് ചാട്ടം. കാമുകിയുമായോ ഭാര്യയുമായോ അല്‍പം സൊള്ളണമെങ്കില്‍ കോയിന്‍ ഫോണും.
ഇതെല്ലാം കണ്ടിട്ട് കൂപനടക്കമുള്ള കൂപവാസികള്‍ വിപ്ലവപാര്‍ട്ടിയെ കൂടെക്കൂട്ടിയാലോയെന്ന് ചിന്തിച്ചാല്‍ തെറ്റുപറയാമോ? എന്നാല്‍ ഏറ്റവും ഒടുവില്‍ കൂപനറിഞ്ഞത് വിയ്യൂരെ കോടിയേരിയാന്റെ സ്വര്‍ഗം കണ്ട് നാണിച്ച പടച്ചോന്‍ തന്റെ സ്വര്‍ഗത്തിന് ജയിലെന്ന് പേരിട്ടുപോലും. ഇതിനായിരിക്കുമല്ലേ പണ്ട് മാവോയും ലെനിനുമൊക്കെ സോഷ്യലിസമെന്നും കമ്യൂണിസമെന്നുമൊക്കെ പറഞ്ഞത്. കമ്യൂണിസം നീണാള്‍ വാഴട്ടെ
No comments:
Post a Comment