കൂപന്റെ ചില കാഴ്ചകളാണ് അല്ല ചിന്തകളാണ് ഈ കൂപക്കാഴ്ചകള്‍.
അപ്പോള്‍ തോന്നിയേക്കാം എന്താണ് കൂപനെന്ന്???? ആരാണ് കൂപനെന്ന്
സംശയം സ്വാഭാവികം...... അതു കൊണ്ട് കൂപന്‍ തന്നെ സംശയനിവൃത്തിയും നടത്താം. അതാണല്ലോ അതിന്റെ ശരി, കൂപം എന്നാല്‍ സാക്ഷാല്‍ കിണര്‍... മലയാളിയുടെ വീടിന്റെ പിന്‍മുറ്റത്തും മുന്‍മുറ്റത്തും എന്തിനേറെ പഞ്ചായത്തുവഴിയിലും കാണുന്ന കിണര്‍. ഈ കിണറില്‍ കിടന്ന് മാനത്തോട്ട് നോക്കിയാല്‍ ആ കിണറിന്റെ വട്ടത്തിലുള്ള കാഴ്ചകളേ കിട്ടൂ.... അപ്പോള്‍ അങ്ങനെ കിട്ടുന്ന കാഴ്ചകളാണ് കൂപക്കാഴ്ചകള്‍
അഥവാ ആ ലോകമാണ് കൂപലോകം. കൂപലോകത്തിരുന്നു കൂപന്‍ കാണുന്ന കൂപക്കാഴ്ചകളാണ് ഇവിടെ കുത്തിക്കുറിക്കുക... കൂപന്റെ ലോകം ചെറുതയാതിനാല്‍ കാഴ്ചകളും അങ്ങനെ തന്നെയായിരിക്കുമെന്ന് പ്രത്യേകം മൊഴിയേണ്ടതില്ലല്ലോ.... അങ്ങനെ വിശാലമായ ബൂഗോളത്തില്‍ സ്വന്തമായി ഒരു കൂപമൊരിക്കി, കൂപക്കാഴ്ചകളുമായി കൂപനും പങ്കുചേരുന്നു
കാത്തിരിക്കുക... കൂപനൊരുക്കുന്ന ട്വന്‍റി ട്വന്‍റിയ്ക്കായി... വെടിക്കെട്ടിനായി... വിക്കറ്റ്കൊയ്ത്തിനായി
കൂപനമസ്കാരം
1 comment:
കൂപാ കൊള്ളാം ................................
and thanks for your nice commends
B.Shiahb
KAvithanadu.blogspot.com
Post a Comment