അങ്ങനെ അത് സംഭവിക്കാന്‍ പോകുന്നു. അഖിലോക സാന്പത്തിക മാന്ദ്യവും അരക്ഷിതാവസ്ഥയുമെല്ലാം ചേര്‍ന്ന് അഭിനവ ലോകത്തെ വീണ്ടും ആ പുഷ്കലകാലത്തേയ്ക്ക് നയിക്കുന്നു. കാളവണ്ടികളും കുതിരവണ്ടികളും നിറയുന്ന രാജപാതകളിലേക്ക് ഇനിയേറെ ദൂരമില്ല. തീയേക്കാള്‍ പൊടുന്നനെ ആളിക്കത്തുന്ന എണ്ണവില എണ്ണയ്ക്ക് വേണ്ടിയുള്ള യുദ്ധവും സമാധനവും. എല്ലാം ഒടുവില്‍ മാനവരാശിയെ കാളവണ്ടി യുഗത്തിലേക്കെത്തിച്ചാല് എത്രമനോഹരമായിരിക്കും ആ ലോകം. കൂപനനെന്താ വട്ടാണോയെന്ന് നീരൂപിക്കുന്നുണ്ടാകും. ആയിക്കോട്ടെ.. സാരമില്ല, കാരണം മരണദൂതനായി ഔടുന്ന ടിപ്പറുകളെ ഇനി കൂപന് ഭയക്കേണ്ടതില്ലല്ലോ.... പൊതുജനം കഴുതയാണെന്ന് പറഞ്ഞ് കുതിച്ചു പായുന്ന മന്ത്രി ശകടങ്ങള്ക്കായി വഴിമാറേണ്ടതില്ല്ലല്ലോ. ഇപ്പോള്‍ പ്രിയ സുഹൃത്ത് കരുതുന്നത് ഇവനെന്ത് സ്വാര്ത്ഥനെന്നാകും. പെട്രോള പൊന്നിനേക്കാളും വലിയ പൊന്നാകുന്പോളു ലോകം നേരാകും. കാറുകള്‍ നിരത്തില്‍ നിന്നൊഴിയുന്പോള് പ്രകൃതി വീണ്ടും ശ്വസിക്കും. മരങ്ങള്‍ തളിര്‍ക്കും. അങ്ങകലെ മാനവരാശിയെ കാക്കുന്ന ഔസോണ്‍ പാളി വീണ്ടും പുതപ്പു വിരിക്കും. എല്ലാത്തിനും ഉപരിയായി കൂപനടക്കമുള്ള മാനവസമൂഹത്തിനാകെ ശുദ്ധവായു ശ്വസിക്കാം. പെട്രോളിയം വില ഉയരട്ടെ.. സാന്പത്തിക മാന്ദ്യം കൂടട്ടെ.. മാനവരാശി അതര്‍ഹിക്കുന്നു. ദുരയുടെയും കൊതിയുടെയും ലോകത്തു നിന്ന് വിശപ്പിന്റെയും വിഷമതകളുടെയും ലോകം അവനറിയണം. കൂപനടക്കമുള്ളവര് നാവില്‍ തൊട്ട് ചവറ്റുകൊട്ടയിലേക്കെറിയുന്ന അന്നം എറിയുന്നവനെ നോക്കി ചിരിക്കണം. ഒടുവില്‍ നാണയങ്ങഴുടെ കിലുക്കമില്ലാത്ത, നോട്ടുകെട്ടുകളുടെ കാപട്യമില്ലാത്ത ബാര്‍ട്ടര്‍ സന്പര്ദായം മടങ്ങിയെത്താണം. അന്ന് എല്ലാവരും സമന്മാരെന്ന സോഷ്യലിസം യാഥാര്‍ത്ഥ്യമാകുമെന്ന് ആശിക്കാം. ചൂഷകനും ചൂഷകരുമില്ലാത്ത ലോകത്തിലേക്ക് ഒരു കിളിവാതിലെങ്കിലും തുറക്കുമെന്ന് ആശിക്കാം. ആ ദിവസം ആ ദിവം മാത്രമേ പൊതുജനത്തിന് കഴുതയുടെ കുപ്പായത്തില്‍ നിന്ന് മോചനമുണ്ടാകൂ. ഇതെഴുതിയതു കൊണ്ട് കൂപന് സാമൂഹ്യദ്രോഹിയാണെങ്കില്ഡ അതെ കൂപന് സാമൂഹ്യദ്രോഹിയാണ്. സോഷ്യലിസം സ്വപ്നം കാണുന്ന യഥാര്‍ത്ഥ സാമൂഹ്യവിരോധി
കൂപന്
4 comments:
കരിവാക്കുകൊണ്ടൊന്നും പറയാത് കൂപാ!
നമുകു ഇങ്ങനെയൊക്കെ ജീവിചു പൊകാം!
പെട്രോള്‍ വിലക്കയറ്റം കൊണ്ട് ചില ഗുണങ്ങള്‍ ഉണ്ടായേക്കാം. പുതിയ ഇന്ധനങ്ങളുടെ കണ്ടു പിടിത്തത്തിലേയ്ക്ക് നയിച്ചേയ്ക്കും. അങ്ങനെ ആണെങ്കില്‍ അത് ഓസോണിനെ നശിപ്പിക്കാത്ത ഹൈഡ്റ്ജന്, ചോളത്തില്‍ നിന്നും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന എത്തനോള്‍ മുതലായവയിലേയ്ക്ക് ലോകത്തെ നയിക്കും. ഇതു തീവ്രവാദികളെ സഹായിക്കുന്ന അറബി രാജ്യങ്ങളുടെ അവസാനത്തിലും അങ്ങനെ ലോക തീവ്ര വാദത്തിന്റെ അന്ത്യത്തിനും കാരണമായേക്കും.
സോഷ്യലിസം എങ്ങനെ ഇരിക്കും എന്ന് കാണണമെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ ഒന്നു നോക്കിയാല്‍ മതി. ആരും പണി ചെയ്യാത്ത കുഴി മടിയന്മാരുടെ ഒരു ലോകമായിരിക്കും അത്. അത് വരാന്‍ എനിക്ക് വലിയ താല്‍പ്പര്യം ഒന്നുമില്ല.
നല്ലത്, കണ്ടതില്‍ സന്തോഷം
സോഷ്യലിസം എങ്ങനെ ഇരിക്കും എന്ന് കാണണമെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ ഒന്നു നോക്കിയാല്‍ മതി. ആരും പണി ചെയ്യാത്ത കുഴി മടിയന്മാരുടെ ഒരു ലോകമായിരിക്കും അത് dear കൂപ , this not truth ,this not correctthis is a view of some body only ok
Post a Comment